കാലം പോയ പോക്കെ... എന്തായാലും ഇനിയുള്ള കാലം നമ്മുടെ ആശുപത്രി ജീവനക്കരുടെയും ഡോക്ടര്‍ മാരുടെയും പണി ഒക്കെ വെള്ളത്തില്‍ ആകും എന്ന് തോന്നുന്നു .. കാരണം വേറൊന്നും അല്ല .. അസുഖം എന്ത് തന്നെ ആയാലും നമ്മടെ കരിസ്മാടിക് യോഗം കൂടിയാല്‍ അസുഖം പമ്പ കടക്കും... (ശാസ്ത്രം തോറ്റു) ഡോക്ടര്‍ മാരുടെ ശനി ദശ അല്ലാതെ എന്തു പറയാന്‍... പക്ഷെ എന്ത് തന്നെ ആയാലും ഒരു കാര്യം മറക്കല്ലെ... പ്രസ്തുത ധ്യാന കേന്ദ്രത്തില്‍ ചില പ്രതേക ഡിഗ്രി ഉള്ള ഡോക്ടര്‍ മാരുണ്ട്.. (ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം ഈ ഡോക്ടര്‍ മാര്‍ക്കും വെള്ള കുപ്പായം തന്നെ ആണ് ) അവര്‍ രോഗങ്ങള്‍ക്ക് മരുന്നും തരും ... ഭലം നമ്മടെ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ പോലെ വന്നാ.... വന്നു.... എന്തായാലും നമ്മുടെ ഒക്കെ ഭാഗ്യം അല്ലാതെ എന്ത് പറയാനാ...
എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ ഇതിനെ പറ്റി സംസാരിച്ചപ്പോള്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് അറിയാന്‍ കഴിഞ്ഞത്... നമ്മടെ ചാലക്കുടി ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഞാന്‍ ഇവിടെ ഒന്ന് ചുരുക്കത്തില്‍ കുറിക്കട്ടെ... എന്റെ സുഹൃത്ത് കുടുംബ സമേതം അവിടെ ധ്യാനം കൂടാന്‍ പോയി.. കാരണം വേറൊന്നും അല്ല അവിടെ രോഗശാന്തി മൊത്തമായി കൊടുക്കുന്നു എന്നാ വാര്‍ത്ത കേട്ടിട്ട് പോയതാണ് ... എന്തായാലും കൊള്ളാം ... നമ്മടെ കക്ഷി ധ്യാന കേന്ദ്രത്തില്‍ എത്തി ... ചൂണ്ടയില്‍ ഇര കൊളുത്തിയ മീന്പിടുതക്കാരന്റെ സന്തോഷം അവിടെ ഉള്ളവര്‍ക്ക്... പ്രസന്നമായ അന്തരീക്ഷം കണ്ടപ്പോള്‍ നമ്മടെ കക്ഷിക്കും സന്തോഷം ആയി.. അങ്ങനെ അകത്തു കയറി... അകത്തു ചെന്നപ്പോള്‍ സ്ഥിതി കോട്ടയം അയ്യപ്പാസ് പോലെ.. പുറത്തു നിന്ന് കാണുന്ന പോലെ അല്ല ... അകത്തു മുടിഞ്ഞ സെറ്റപ്പ... 10000 വാട്ട്സ് സൌണ്ടില്‍ നല്ല പാട്ട്... പിന്നെ പുട്ടിനു പീര ഇട്ടപോലെ ചില ഹിന്ദു മുസ്ലിം വിശ്വാസികള്‍ (അവരെ അങ്ങനെ വിളിച്ചതില്‍ തെറ്റുണ്ടെങ്കില്‍ എന്നോട് പൊറുക്കുക).. അപ്പോള്‍ നമ്മടെ തോമാച്ചന് (എന്റെ സുഹൃത്ത്) ഒരു ആവേശം.. അവന്‍ ചിന്തിച്ചു "ശെടാ... ഇവിടെ ഇവരൊക്കെ വരുമാരുന്നോ.... ഞാന്‍ കുറച്ചു താമസിച്ചോ????" എന്തായാലും കൊള്ളം.. നമ്മടെ പുള്ളി എത്തി (ധ്യാനം നടത്തുന്ന അച്ചന്‍) അച്ചനെ കണ്ടതും പട്ടിണി കിടന്ന പിള്ളാര്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയ പോലെ ഒരു ആക്രാന്തം പിടിച്ച നിലവിളി എല്ലാരും കൂടെ .... നമ്മടെ തോമച്ചനും വിട്ടില്ല തന്നാല്‍ ആവുന്ന പോലെ ഒക്കെ ചെയ്തു... അങ്ങനെ കുറെ കസര്‍ത്തുകള്‍ അവിടെ കാണിക്കുന്നു തോമാച്ചന്‍ ഒന്നിനും ഒരു മടിയും കാണിച്ചില്ല എന്തായാലും കൊള്ളം കുറച്ചു കഴിഞ്ഞു തോമാച്ചന്റെ മേലാകെ ഒരു തരിപ്പ് ... തോമാച്ചന് പാട്ട് പാടണോ .. ചാടാണോ .. ഓടണോ ..എന്താന്ന് അറിയുകേല ... ഒരുതരം വിറയല്... അപ്പോളാണ് തോമാച്ചന്‍ ഓര്‍ത്തത് പണ്ടൊരു പോട്ടക്കാരന്‍ പറഞ്ഞ കാര്യം ഓര്‍ത്തത് ... ഈ വിറയല്‍ ആത്മാവ് കയറുമ്പോള്‍ വരുന്നതനത്രേ... തോമാച്ചന്‍ ഉറപ്പിച്ചു ... ആത്മാവ് കയറി.... പോരെ പൂരം ... തോമാച്ചന്‍ പാടുന്നു... ആടുന്നു... തുള്ളുന്നു... എന്ന് വേണ്ടാ... ചെയ്യാവുന്നതൊക്കെ ചെയ്യുന്നു... അങ്ങനെ തോമാച്ചന്‍ ഈ കസര്‍ത്തുകള്‍ കാണിച്ചു നില്‍ക്കുമ്പോള്‍.. ദാണ്ടെ കിടക്കുന്നു സ്റ്റേജില്‍ നിന്നും അച്ചന്റെ വക ഒരു വമ്പന്‍ സാധനം... അച്ചന്‍ സ്റ്റേജില്‍ നിന്നും വിളിച്ചു പറഞ്ഞു "ദൈവം ദേണ്ടെ ഇവിടെ വന്നു നമ്മടെ ചുവന്ന ഷര്‍ട്ട് ഇട്ട തോമച്ചനെ തൊട്ടു സൌഖ്യം ആക്കുന്നു" തോമാച്ചന്‍ അത് കേട്ടതും.. ഏതാണ്ട് മോഹപരവശന്‍ ആയി.. തോമാച്ചന്‍ ഏതായാലും ഭാര്യ മറിയാമ്മയോട് നന്ദി പറഞ്ഞു അവളാണല്ലോ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ചുവന്ന ഷര്‍ട്ട് എടുത്തു തന്നത്... എന്തായാലും തോമാച്ചന് ഇത് കേട്ട് കഴിഞ്ഞു ആകെ ഒരു വല്ലായ്മ... ഏതാണ്ട് ഒരു ഫുള്ള് ഒറ്റ ഇരുപ്പിനു അടിച്ച പോലെ... എന്തായാലും അന്ന് ധ്യാനം കൂടിയ തോമാച്ചന്റെ നടുവ് വേദന അതോടെ മാറി... (പോവുന്നതിന്റെ അന്നും രാവിലെ കഴിച്ച മരുന്ന് വേസ്റ്റ് ആയി)... ജോലി എന്തിരായാലും ... കൂലി ആണല്ലോ പ്രധാനം... ഇത് ഒരു തോമാച്ചന്റെ മാത്രം കഥയല്ല... കുറെ ഏറെ തോമച്ചന്മാര്‍ നമുക്ക് ചുറ്റും ഇങ്ങനെ ദിവസവും വന്ചിക്കപ്പെടുന്നുണ്ട്.. മേല്പറഞ്ഞ സംഭവത്തിലെ എന്റെ ചിന്തയില്‍ തോന്നുന്ന ചില കച്ചവട രഹസ്യങ്ങള്‍ ഇവിടെ ഞാന്‍ കുറിക്കുന്നു... എന്റെ പ്രിയ സുഹൃത്തുക്കള്‍ ഇത്തരം വഞ്ചനയില്‍ പെടതിരിക്കട്ടെ...
തോമച്ചനെ പോട്ടയില്‍ എത്തിച്ചത് ഒരു വിശ്വാസം ആണ്.. ഈ വിശ്വാസം എന്നതു ഏതു രോഗവും മാറുവാന്‍ പോന്ന ഒരു മരുന്നാണ്.. ബൈബിള്‍ നോക്കുമ്പോള്‍ ക്രിസ്തു സൌഖ്യം നല്‍കിയപ്പോള്‍ ഒക്കെയും പറയുന്ന ഒരു കാര്യം ഉണ്ട് "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" പിന്നെയും പറയുന്നു.. നിനക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് നീങ്ങി പോയി കടലില്‍ ചാടുക എന്ന് പറഞ്ഞാല്‍ അത് ചാടും.. അപ്പോള്‍ വിശ്വാസത്തിനു ഒരു വലിയ പ്രാധാന്യം തന്നെ ആണ് ഉള്ളത്... മനശാസ്ത്ര പരമായും ഉറച്ച വിശ്വാസം എന്നത് ഒരു വലിയ ഖടകം തന്നെ ആണ്... തോമാച്ചന്റെ ഉള്ളില്‍ പോട്ടയില്‍ പോയാല്‍ രോഗം മാരും എന്നുള്ള ഒരു വലിയ വിശ്വാസം ഉണ്ടായിരുന്നു... രണ്ടാമതായി പോട്ടയില്‍ അവര്‍ സൃഷ്‌ടിച്ച ഒരു അന്തരീക്ഷം .. 10000 വാട്ട്സ് സൌണ്ടില്‍ ഉള്ള പാട്ടും കൂട്ടത്തോടെ ഉള്ള നിലവിളിയും തോമാച്ചന്റെ മനസ്സില്‍ ഒരു ചലം സൃഷ്ടിച്ചു... (ഈ മനസിന്റെ ചലനത്തെ ആത്മാവിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച്പണം തട്ടുകയാണ് ഇക്കൂട്ടര്‍ ) ഇതിന്റെ കൂടെ സ്റ്റേജില്‍ നിന്നും ഉള്ള അച്ചന്റെ വക പ്രഖ്യാപനം കൂടെ... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക... ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ ഒരു വാസ്തവവും ഇല്ല എന്ന് മനസിലാക്കണം കാരണം ഏതാണ്ട് 1000 ഇല്‍ പരം ആളുകള്‍ ഉള്ള സ്ഥലത്ത് .. എങ്ങനെ പോയാലും ഒരു തോമാച്ചന്‍ എങ്കിലും കാണും അയാള്‍ ചുവന്നതോ കറുത്തതോ കളര്‍ ഷര്‍ട്ട് ഇട്ടാലും സാരമില്ല ...കൊണ്ടാല്‍ കൊണ്ടു എന്ന് വച്ച് ഒരു ഏറു... ചിലപ്പോള്‍ കൊല്ലും... ഇനി കൊണ്ടില്ലന്കിലും സാരമില്ല ... വന്നിരിക്കുന്ന ആളുകള്‍ പരസ്പരം പരിചയം ഇല്ലാത്തവര്‍ ആയതുകൊണ്ട്... പറയുന്ന അച്ചന് തല്ലു കൊള്ളാതെ രക്ഷപെടാം ...
തോമാച്ചന്റെ കാര്യത്തില്‍ ശരിക്കും സംഭവിച്ചത് ഇത് തന്നെ ആണ്... തോമാച്ചന്‍ കഴിച്ച മരുന്നും പിന്നെ തോമാച്ചന്റെ മനസിന്‍റെ അടിത്തട്ടില്‍ ഉണ്ടായ ഒരു വലിയ ചലനവും ഒന്ന് ചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ് തോമാച്ചന്റെ രോഗ സൌഖ്യം... അല്ലാതെ അത് വേറെ ഒന്നും തന്നെ അല്ല...
ഞാന്‍ ഈ കാര്യം തോമച്ചനോട് പറഞ്ഞപ്പോള്‍ തോമാച്ചന്‍ പറയുന്നത് അങ്ങനെ അല്ല എന്നാണ് ... ഞാന്‍ ചോദിക്കുന്നത് നീ പോട്ടയിലും മറ്റുള്ള സ്ഥലത്തും പോകാതെ നിന്റെ വീട്ടില്‍ തന്നെ ഇരുന്നു ഈ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ പോരെ... കഴിയുന്നില്ലന്കില്‍ അത് നിന്റെ തന്നെ കഴിവുകേടാണ് ... ദൈവം നിന്‍റെ ഉള്ളില്‍ ഇരിക്കുമ്പോള്‍ ആ ദൈവത്തെ അന്വേഷിച്ചു നീ എത്ര ഓടും.. എവിടെ വച്ച് നീ ആ ദൈവത്തെ കണ്ടെത്തും.... എന്റെ തോമാച്ചാ... നീ ഒരു നിമിഷം ഒന്ന് നില്‍ക്കൂ ഒന്ന് തിരിഞ്ഞു നോക്ക് നീ ദൈവത്തെ അന്വേഷിച്ചു നടന്ന വഴികളിലേക്ക്... നീ ഓട്ടം തുടങ്ങിയടത്ത് ദൈവം നിന്നെ അന്വേഷിച്ചു നില്‍ക്കുന്നുണ്ട്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എന്തേലും ഒക്കെ എഴുതിയെച്ചും പോടെയ്....